പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

google news
uae

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും വിധമാണ് എയര്‍ ടാക്‌സി രൂപകല്‍പന ചെയ്തിരിക്കുന്നത്.

എന്നാല്‍ പ്രകൃതി ദൃശ്യങ്ങള്‍ക്കപ്പുറം നഗരത്തിലെ ട്രാഫിക് ജാമുകളില്‍ അകപ്പെടാതെ യാത്ര ചെയ്യാമെന്നാണ് പ്രധാനം.
എയര്‍ ടാക്‌സികള്‍ ദുബായിലെ രണ്ടു സ്ഥലങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം 70 ശതമാനത്തോളം കുറയ്ക്കുമെന്ന് അധികൃതര്‍ പറയുന്നു. 
 

Tags