കുവൈറ്റ് ദേശീയ അസംബ്ലി അമീര്‍ പിരിച്ചുവിട്ടു

google news
kuwait

രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അതോടൊപ്പം പുതിയ തെരഞ്ഞെടുപ്പുകള്‍ ആവശ്യപ്പെടുന്ന ഭരണഘടനയിലെ വകുപ്പുകള്‍ നാല് വര്‍ഷത്തേക്ക് റദ്ദാക്കുന്നതായും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനും വികസനത്തിലേക്ക് രാജ്യത്തെ നയിക്കാനുമാണ് ഇത്തരമൊരു പ്രയാസകരമായ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം അറിയിച്ചു. 1962ല്‍ നിലവില്‍ വന്നതിന് ശേഷം ഇതുവരെ ഭേദഗതി ചെയ്തിട്ടില്ലാത്ത ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനും അമീര്‍ ഉത്തരവിടുകയുണ്ടായി.

Tags