സാങ്കേതിക തകരാര്‍ ; മസ്കത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരികെ ഇറക്കി
Tue, 24 Jan 2023

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഒമാനിലെ മസ്കത്തിലേക്കു പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 549) സാങ്കേതിക തകരാര്‍ കാരണം തിരികെ ഇറക്കി.
ഇന്നലെ രാവിലെ 8.30 ന് പുറപ്പെട്ട വിമാനമാണ് ഫ്ളൈറ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയറിലെ തടസ്സം കാരണമാണ് സുരക്ഷാ നടപടിയെന്ന നിലയില്‍ 9.17 ന് തിരികെ ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ 105 യാത്രക്കാരുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.45 ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ മസ്കത്തിലേക്ക് യാത്രയാക്കി.