അധ്യാപകര്‍ സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ട്യൂഷനെടുക്കുന്നതിന് വിലക്ക്

tuition

യുഎഇയില്‍ അധ്യാപകര്‍ക്ക് സ്‌കൂളിന് പുറത്ത് സ്വകാര്യ ട്യൂഷന്‍ നല്‍കുന്നതിന് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് തുടങ്ങിയെങ്കിലും സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കാന്‍ അനുവാദമില്ല. സ്വകാര്യ ട്യൂഷന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് അധ്യാപകര്‍ ഒപ്പിടേണ്ട പെരുമാറ്റച്ചട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി.
നിയമവിരുദ്ധവും അനിയന്ത്രിതവുമായ സ്വകാര്യ ട്യൂഷന്‍ തടയുന്നതിന്റെ ഭാഗമായി 'പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്' നല്‍കാന്‍ കഴിഞ്ഞ ഡിസംബറിലാണ് തീരുമാനിച്ചത്. മാനവവിഭവശേഷി വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പെര്‍മിറ്റ് സംവിധാനം ആവിഷ്‌കരിച്ചത്.
അധ്യാപകരെ അവര്‍ ജോലിചെയ്യുന്ന സ്‌കൂളുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സേവനങ്ങള്‍ നല്‍കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനായി ഒപ്പിടേണ്ട പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമായി പ്രസ്താവിക്കുന്നു. 

Tags