അജ്മാനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആപ് പുറത്തിറക്കി

google news
 car

അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സി ഡ്രൈവര്‍ക്കായി കാബി ആപ്ലിക്കേഷന്‍ നടപ്പാക്കുന്നു. ആദ്യ പരീക്ഷണ ഘട്ടമെന്ന നിലയില്‍ നടപ്പാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
യാത്ര വരുമാനം, പിരിഞ്ഞു കിട്ടുന്ന തുക, പ്രവര്‍ത്തന മികവിന്റെ തോത് എന്നിവയുടെ ട്രാക്കിങ് അടക്കം പല സവിശേഷതകളും ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
എമിറേറ്റിലെ ടാക്‌സി ഫ്രാഞ്ചൈസി കമ്പനികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും ജോലി കാര്യക്ഷമമാക്കാനും സമയവും പ്രയത്‌നവും ലാഭിക്കാനുമുള്ള ഫീച്ചറുകള്‍ നല്‍കാനാണ് ഈ സംരംഭം പ്രധാനമായും ലക്ഷ്യമിടുന്നത്.
 

Tags