കര്‍ശന ട്രാഫിക് പരിശോധന; 21,858 നിയമലംഘനങ്ങള്‍ കണ്ടെത്തി

google news
kuwait

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് (ജിടിഡി) അറിയിച്ചു. മാര്‍ച്ച് 23 മുതല്‍ 29 വരെയുള്ള കണക്കാണിത്.  293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

അതേസമയം നിയമലംഘകരെ കണ്ടെത്താന്‍ ട്രാഫിക്ക് വിഭാഗം നടത്തിയ പരിശോധന ക്യാമ്പയിനുകളില്‍ 21,858 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂര്‍ത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.  ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് 48 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. 130 വാഹനങ്ങളും 25 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്. 

Tags