ഒമാനില്‍ സിക്ക് ലീവ് ദുരുപയോഗം ചെയ്താല്‍ കടുത്ത നടപടി ; നിരീക്ഷണം

sick
sick

ഒമാനില്‍ സിക്ക് അവധികളുടെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടിയുമായി ആരോഗ്യമന്ത്രാലയം. സിക്ക് അവധി അര്‍ഹമായ രീതിയില്‍ മാത്രമാണെന്ന് ഉറപ്പുവരുത്തുകയും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഡോ മുഹമ്മ ബിന്‍ നാസര്‍ അല്‍ മസ്ലഹി പറഞ്ഞു.

സിക്ക് അവധിയുടെ അനുമതി സൂക്ഷ്മമായി നിരീക്ഷിക്കും. അവധി അംഗീകരിച്ചതിന്റെ കാരണങ്ങളും വിശദാംശങ്ങളും പരിശോധിച്ച് വിലയിരുത്തും. അര്‍ഹരായ വ്യക്തിക്ക് മാത്രമാണ് സിക്ക് ലീവ് അനുവദിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ടു മാസത്തിനിടെ സ്വകാര്യ മേഖലയില്‍ മാത്രം അമ്പതിനായിരത്തില്‍പരം സിക്ക് അവധികളാണ് അനുവദിച്ചത്. എന്നാല്‍ അര്‍ഹരായ വ്യക്തികള്‍ക്ക് മാത്രമാണ് അവധി അനുവദിച്ചിരിക്കുന്നതെന്ന് മനസിലാക്കാന്‍ ഓഡിറ്റിങ് നടത്തും.
 

Tags