ദുബൈയില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമം : പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

court

ദുബായ്: ഉറങ്ങുകയായിരുന്ന സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രവാസിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയും. ദുബൈയില്‍ കഴി‌ഞ്ഞ ഡിസംബറിലായിരുന്നു സംഭവം. പ്രതിയുടെ ബിസിനസ് പങ്കാളി കൂടിയായിരുന്നു കുത്തേറ്റ സുഹൃത്ത്. ശിക്ഷ അനുഭവിച്ച ശേഷം കുറ്റവാളിയെ നടുകടത്തണമെന്ന് ദുബൈ കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

പ്രതിയും കുത്തേറ്റ യുവാവും ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടില്ല. ദമാക് ഹില്‍സിലെ ഒരു വില്ലയില്‍ വെച്ചായിരുന്നു സംഭവം നടന്നത് . ഇരുവരും തമ്മില്‍ നേരത്തെയുണ്ടായ ചില തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ബിസിനസ് ബന്ധം അവസാനിപ്പിക്കാനും കുത്തേറ്റയാള്‍ ആവശ്യപ്പെട്ടു. ബിനിസില്‍ നിക്ഷേപിക്കാനായി താന്‍ സുഹൃത്തിന് പണം നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് ചെയ്യാതെ ആ പണം കൊണ്ട് ലഹരി വസ്തുക്കള്‍ വാങ്ങിയപ്പോള്‍ അത് ചോദ്യം ചെയ്യുകയും ഇങ്ങനെയാണെങ്കില്‍ ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്‍തു. ഇതിന്റെ പേരിലാണ് പിന്നീട് ഉറക്കത്തിനിടെ കുത്തി പരിക്കേല്‍പ്പിച്ചത്.
 

Share this story