കുവൈത്തികളുടെ ഇഷ്ട സ്ഥലമായി സ്‌പെയിന്‍

google news
spain

കുവൈത്തികളുടെ ഇഷ്ട സ്ഥലമായി സ്‌പെയിന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരുലക്ഷം കുവൈത്തികള്‍ സ്‌പെയിന്‍ സന്ദര്‍ശിച്ചതായി കുവൈത്ത് സ്‌പെയിന്‍ അംബാസഡര്‍ മിഗുവല്‍ മോറോ അഗ്വിലാര്‍ പറഞ്ഞു.
രാജകുമാരി ബിയാട്രിസ് ഡി ഓര്‍ലിയന്‍സ്, മാര്‍ ബെല്ല മേയര്‍ ഏഞ്ചല്‍സ് മുനോസ് എന്നിവരുടെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധുത്വം കൂടുതല്‍ ദൃഢമാക്കിയെന്ന് മിഗുവല്‍ പറഞ്ഞു..
സ്പാനിഷ് നഗരങ്ങളായ മാഡ്രിഡ്, ബാഴ്‌സലോണ, മലാഗ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസകള്‍ കുവൈത്ത് സഞ്ചാരികളുടെ വരവ് വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
 

Tags