സൗദിയിൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ്
Saudi Arabia

സൗദിയിൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് സൗ​ദി വ്യ​ക്തി​ഗ​ത ലൈ​സ​ൻ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മീ​ഡി​യ ആ​ക്ടി​ങ് മ​ന്ത്രി ഡോ. ​മാ​ജി​ദ് അ​ൽ​ഖ​സ​ബി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ പ​ര​സ്യ​മേ​ഖ​ല​യെ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളെ​യും നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും പു​തി​യ തീ​രു​മാ​നം സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശി​ച്ചു.

വ്യ​ക്തി​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കു​ന്ന​തി​ന് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ഓ​ഡി​യോ വി​ഷ്വ​ൽ മീ​ഡി​യ ജ​ന​റ​ൽ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ‘ഇ​അ്‌​ലാം’ പ്ലാ​റ്റ്ഫോം വ​ഴി അ​പേ​ക്ഷ ന​ൽ​കാം. മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് 15,000 റി​യാ​ലാ​ണ് ഫീ​സ്. ക​മീ​ഷ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ച്ചാ​ൽ ലൈ​സ​ൻ​സ് ല​ഭി​ക്കും.
 

Share this story