കുവൈത്തില്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമണം; ഏഴു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി
gunകുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഏഴു പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചയാളെയും പ്രതികള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.

സുലൈബിയ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പൊലീസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തപ്പോള്‍ സ്റ്റേഷനിലെത്തിയയാളെ ആക്രമിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ പരാതി നല്‍കുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് ആയുധധാരികളായ പ്രതികള്‍ സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

സാഹചര്യം നിയന്ത്രണത്തിലാക്കാനും പരാതിക്കാരനെ പ്രതികളില്‍ നിന്ന് രക്ഷിക്കാനും പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഒരു പൊലീസുകാരന്റെ കയ്യില്‍ വെടിയേറ്റത്. തുടര്‍ന്ന് പൊലീസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തതോടെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

Share this story