ദുഃഖാചരണം; ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും അടച്ചിടും
sharjahpark

ദുഃഖാചരണത്തിന്റെ ഭാഗമായി ഷാര്‍ജയിലെ എല്ലാവിധ പാര്‍ക്കുകളും അടച്ചിടുന്നതായി ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.മേയ് 17 മുതല്‍ മാത്രമേ പാര്‍ക്കുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കൂ. മേയ് 14 മുതല്‍ 16 വരെ നഗരത്തിലെ പൊതുപാര്‍ക്കിങ്ങുകള്‍ സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി നേരത്തേ അറിയിച്ചിരുന്നു.

ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായി വിവിധ മന്ത്രാലയങ്ങള്‍, ഫെഡറല്‍ പ്രാദേശിക വകുപ്പുകള്‍ സ്വകാര്യ മേഖല എന്നിവയെല്ലാം പ്രവര്‍ത്തനം താത്‌കാലികമായി നിര്‍ത്തിവെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.

Share this story