പ്രവാസി വനിതയ്‌ക്കെതിരേ ലൈംഗികാതിക്രമം; നാല് അറബ് പൗരന്‍മാര്‍ക്ക് ശിക്ഷ വിധിച്ച് സൗദി കോടതി

google news
court

ഏഷ്യക്കാരിയായ പ്രവാസി വനിതയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നാല് അറബ് പൗരന്മാര്‍ക്ക് സൗദി കോടതി ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ബാക്കി രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്.

പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള പബ്ലിക് മൊറാലിറ്റി വിഭാഗം അന്വേഷണം പൂര്‍ത്തിയാക്കി അറബ് പൗരന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടയിലിരുന്ന് പ്രതികള്‍ പ്രവാസി വനിതയെ ശല്യം ചെയ്യുകയും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Tags