പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒമാനിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

google news
school oman

ശക്തമായ കനത്ത മഴയെ തുടര്‍ന്ന് ഒമാനിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ, അന്തര്‍ദേശീയ സ്‌കുളുകള്‍ക്ക് അവധി ബാധകമായിരിക്കും. മുസന്ദം, അല്‍ വുസ്ത, ദോഫാര്‍ ഒഴികെയുള്ള എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഒമാനില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു.
കനത്ത മഴയില്‍ ഒമാനില്‍ രണ്ട് കുട്ടികള്‍ മരിച്ചു. മൂന്നാമത്തെ കുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.
 

Tags