ബഹിരാകാശ ദൗത്യത്തിലും സ്ത്രീകളെ പങ്കാളികളാക്കാൻ സൗദി
saudi
ലിംഗവ്യത്യാസമില്ലാതെ ഓരോ പൗരന്മാർക്കും രാജ്യത്തിന്റെ ഉന്നതിയിൽ പങ്കാളിത്തം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും സൗദി ബഹിരാകാശ കമ്മീഷൻ അറിയിച്ചു.

ബഹിരാകാശ ദൗത്യത്തിലും സ്ത്രീകളെ പങ്കാളികളാക്കാൻ സൗദി അറേബ്യ. നാലുവർഷം മുമ്പ് സ്ത്രീകൾക്ക് ആദ്യമായി കാർ ഓടിക്കാൻ അനുവാദം നൽകിയ സൗദി ആദ്യമായി ബഹിരാകാശത്തേയ്‌ക്ക് വനിതയെ അയക്കാൻ തയ്യാറെടുക്കുന്നു.

ലിംഗവ്യത്യാസമില്ലാതെ ഓരോ പൗരന്മാർക്കും രാജ്യത്തിന്റെ ഉന്നതിയിൽ പങ്കാളിത്തം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും സൗദി ബഹിരാകാശ കമ്മീഷൻ അറിയിച്ചു.

2030ഓടെ പദ്ധതി നടപ്പാക്കുമെന്നും പരിശീലനം നടക്കുകയാണെന്നും സൗദി ശാസ്ത്രസാങ്കേതിക വകുപ്പ് അറിയിച്ചു. അമേരിക്കയുടെ ഹൂസ്റ്റൺ ആക്‌സിയം സ്‌പേസ് എന്ന ഏജൻസിയുമായി സഹകരിച്ചാണ് സൗദിയുടെ തയ്യാറെടുപ്പ്.

Share this story