സൗദി ദേശീയദിനം: ജിദ്ദയിലെ വ്യോമാഭ്യാസ പ്രകടനം വിസ്മയക്കാഴ്ചയായി
saudi
വൈകീട്ട് നാലര മുതല്‍ ഒരു മണിക്കൂര്‍ സമയമാണ് വ്യോമാഭ്യാസ പ്രകടനം നീണ്ടുനിന്നത്.

സൗദി അറേബ്യയുടെ 92-ാംത് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ജിദ്ദയിലെ വ്യോമാഭ്യാസ പ്രകടനം ശ്രദ്ധ നേടുന്നു.

 രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ ഷോയില്‍ സൗദി യുദ്ധവിമാനങ്ങളും സൈനിക, സിവില്‍ വിമാനങ്ങളും പങ്കെടുത്തു. വൈകീട്ട് നാലര മുതല്‍ ഒരു മണിക്കൂര്‍ സമയമാണ് വ്യോമാഭ്യാസ പ്രകടനം നീണ്ടുനിന്നത്.


സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഗംഭീരമായ എയര്‍, മറൈന്‍ ഷോകളാണ് നടന്നുവരുന്നത്. രാജ്യത്തുടനീളമുള്ള 13 പ്രധാന നഗരങ്ങളിലായി 34 പ്രകടനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.

 റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, ദമാം, ജുബൈല്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ 13 നഗരങ്ങളിലും അല്‍അഹ്‌സ, തായിഫ്, തബൂക്ക്, അബഹ തുടങ്ങിയ പ്രദേശങ്ങളിലും വ്യോമാഭ്യാസ പ്രകടനം നടന്നു.

Share this story