സിംഹങ്ങളെ വളർത്തി; സൗദി അറേബ്യയിൽ ഒരാൾ കൂടി അറസ്റ്റിൽ

google news
lion
റെയ്‍ഡിൽ കണ്ടെത്തിയ നാല് സിംഹങ്ങളെ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫിന് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

റിയാദ്: സൗദി അറേബ്യയിൽ സിംഹങ്ങളെ വളർത്തിയ ഒരാൾ കൂടി അറസ്റ്റിലായി. സൗദി പൗരനെ അൽ ഖസീമിലെ അൽ ശുഖ ഡിസ്‍ട്രിക്ടിൽ നിന്നാണ് അറസ്റ്റ് ചെയ്‍തത്. ഇവിടുത്തെ ഒരു ഇസ്‍തിറാഹയിൽ നാല് സിംഹങ്ങളെയാണ് ഇയാൾ വളർത്തിയിരുന്നത്.

രാജ്യത്തെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ്‍ലൈഫാണ് റെയ്ഡ് നടത്തിയത്. അൽ ശുഖയിലെ ഒരു ഇസ്‍തിറാഹയിൽ സിംഹങ്ങളെ വളർത്തുന്നതായി ഒരു സൗദി പൗരൻ അൽ ഖസീം പൊലീസിൽ വിവരം നൽകുകയായിരുന്നു.

റെയ്‍ഡിൽ കണ്ടെത്തിയ നാല് സിംഹങ്ങളെ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫിന് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

സിംഹങ്ങളെ വളർത്തിയയാളെ തുടർ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‍തു. വന്യമൃഗങ്ങളെ വളർത്തുന്നതിന് സൗദി അറേബ്യയിൽ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Tags