കോവിഡ് ; സൗദിയിൽ ഇന്ന് 33 രോഗികൾ : 2 മരണങ്ങൾ
covid leak

ജിദ്ദ: സൗദിയിൽ പുതുതായി 80 പുതിയ രോഗികളും 105 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,15,609 ഉം രോഗമുക്തരുടെ എണ്ണം 8,02,840 ഉം ആയി. പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,337 ആയി. നിലവിൽ 3,432 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 33 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.43 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 28, ജിദ്ദ 14, മദീന, ത്വാഇഫ് 5 വീതം, ദമ്മാം 4, മക്ക, അൽബഹ 3 വീതം, ബുറൈദ 2, മറ്റിടങ്ങളിലെല്ലാം കൂടി 16.

Share this story