ടൂറിസം മേഖലയില്‍ സ്വദേശികള്‍ക്ക് സൗദി പരിശീലനം നല്‍കുന്നു

Saudi
Saudi

പ്രതിവര്‍ഷം 10 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു.

ടൂറിസം മേഖലയിലെ സ്വദേശി ജീവനക്കാരുടെ പ്രാതിനിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കവുമായി സൗദി അറേബ്യ. രാജ്യത്തെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനായി 100,000 സൗദി യുവാക്കളെയും യുവതികളെയും പരിശീലിപ്പിക്കാന്‍ മന്ത്രാലയം പ്രതിവര്‍ഷം 10 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു.

ബുധനാഴ്ച റിയാദില്‍ നടന്ന ലോക്കല്‍ കണ്ടന്റ് ഫോറത്തില്‍ 'വിഷന്‍ 2030 ന്റെ വെളിച്ചത്തില്‍ പ്രാദേശിക ഉള്ളടക്കത്തിനായുള്ള ഭാവി പ്രവണതകള്‍' എന്ന വിഷയത്തില്‍ നടന്ന ഡയലോഗ് സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും ടൂറിസം തൊഴിലുകളുടെ പ്രാദേശികവല്‍ക്കരണത്തിലും ഈ മേഖലയുടെ സംഭാവന 2030ഓടെ 10 ശതമാനമായി ഉയര്‍ത്തുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Tags