ചൂടില്‍ ഹജ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം ഒരുക്കി സൗദി

hajj

ഇത്തവണത്തെ ഹജ് തീര്‍ത്ഥാടനം കനത്ത ചൂടില്‍ . 45-48 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഹജ് അനുഷ്ഠാന ദിനങ്ങളിലെ ശരാശരി താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകല്‍ ഉഷ്ണക്കാറ്റ് വീശാനും സാധ്യതയുണ്ട്.
ഹജ് അനുഷ്ഠാന കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, തുമുഖങ്ങള്‍ പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും കാലാവസ്ഥ നിരീക്ഷിക്കും. മൊബൈല്‍ റഡാറുകളും സ്‌റ്റേഷനുകളും വഴി അന്തരീക്ഷ പാളികളും നിരീക്ഷിച്ച് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കും. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കു സേവനം നല്‍കാന്‍ മിനായില്‍ പ്രത്യേക കേന്ദ്രം സജ്ജമാക്കി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദിവസേന കാലാവസ്ഥ ബുള്ളറ്റിനുകളും നല്‍കും.
 

Tags