സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Oct 20, 2024, 14:45 IST
റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴയെ തുടര്‍ന്ന് താഴ്വരകളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്ര ചെയ്യണമെന്നും നദികളില്‍ നീന്തരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വരെ രാജ്യത്തിന്‍റെ ചില പ്രദേശങ്ങളിൽ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മക്ക മേഖലയിൽ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.