സൗദിയില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ റെയ്ഡ് ; ഒരാഴ്ചക്കിടെ 15324 പേര്‍ പിടിയില്‍
Sep 30, 2024, 07:42 IST
സൗദിയില്‍ താമസ, തൊഴില്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുമുള്ള പഴുതടച്ച പരിശോധന തുടരുന്നു. സെപ്തംബര്‍ 19 മുതല്‍ 25 വരെ നടത്തിയെ റെയ്ഡില്‍ നിയമ ലംഘനം നടത്തിയ 15324 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസ നിയമ ലംഘനം നടത്തിയതിന് 9235 ,അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് 3772 , തൊഴില്‍ നിയമ ലംഘനം നടത്തിയതിന് 2317 പേരാണ് അറസ്റ്റിലായത്.
രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1226 പേര്‍ അറസ്റ്റിലായി. ഇവരില്‍ 48 ശതമാനം യമനികളും 51 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. 116 നിയമ ലംഘകര്‍ രാജ്യത്തു നിന്ന് പുറത്തുപോകാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.