സൗദിയിൽ വിസിറ്റ് വിസയിലെത്തുന്നവർക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാന്‍ സംവിധാനം ഒരുക്കി

google news
vehicle rental saudi


റിയാദ്: സൗദിയിൽ വിസിറ്റ് വിസയിലെത്തുന്ന വിദേശികള്‍ക്ക് വാഹനങ്ങൾ വാടകക്കോ മറ്റുള്ളവരിൽ നിന്ന് താത്കാലികമായോ എടുക്കാം. ഇതിനായി സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിന്റെ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ സൗകര്യമേര്‍പ്പെടുത്തിയതായി പൊതുസുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ അല്‍ബസ്സാമി അറിയിച്ചു.

ഈ സംവിധാനം വഴി വാഹനം ഉള്ളവർക്ക് വിസിറ്റ് വിസയിൽ വന്നവർക്ക് താൽക്കാലികമായി കൈമാറാൻ സാധിക്കും. ഇതുവരെ സൗദിയിലെ ഇഖാമയുള്ളവര്‍ക്ക് മാത്രമേ വാഹനം കൈമാറാന്‍ അബ്ശിറില്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വാഹനം സന്ദര്‍ശന വിസയിലുളളവര്‍ക്ക് അബ്ശിര്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കി ഓടിക്കാന്‍ നല്‍കാവുന്ന വിധത്തിലാണ് പുതിയ സംവിധാനം. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കാനും സ്‌പെഷ്യല്‍ നമ്പറുകള്‍ക്ക് അപേക്ഷിക്കാനും നമ്പര്‍ പ്ലേറ്റുകള്‍ മോഷണം പോയാലും നഷ്ടപ്പെട്ടാലും അപേക്ഷ നല്‍കാനും അബ്ശിര്‍ വഴി ഇനി മുതല്‍ സാധിക്കും.
 

Tags