സൗദിയിൽ അപൂർവ്വയിനം മണൽ പൂച്ചകളെ കണ്ടെത്തി
സൗദിയിലെ നഫൂദ് അല്‍ അരീഖ് സംരക്ഷിതപ്രദേശത്തുനിന്ന് മണല്‍പ്പൂച്ചയെ കണ്ടെത്തി. കഴിഞ്ഞ 20 വര്‍ഷമായി ഇവ വംശനാശഭീഷണി നേരിടുന്നതിനാല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നെയ്ച്ചര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് മണല്‍പ്പൂച്ചകള്‍ക്കായുള്ള സംരക്ഷണ പദ്ധതികള്‍ ഒരുക്കിയിരുന്നു അധികൃതര്‍.
വലിയ കണ്ണുകളും നീണ്ട ചെവിയുമാണിവയ്ക്ക്. ഇളം കാപ്പിയോ ചാരനിറമോ ഉള്ള ദേഹം, കുഞ്ഞന്‍ വാലുകളില്‍ കറുത്ത വരകളും കവിളുകളില്‍ ചുവപ്പുരാശിയുമുണ്ടാകും. കാണുമ്പോള്‍ ഓടിച്ചെന്ന് ഓമനിക്കാന്‍ വരട്ടെ, ആള്‍ ഇത്തിരി പിശകാണ്. അടുത്തുകിട്ടിയാല്‍ കടിച്ചുകീറാന്‍പോലും മടിക്കില്ല. രണ്ടുമുതല്‍ മൂന്നടിവരെ നീളവും അഞ്ചുമുതല്‍ എട്ടു കിലോവരെ തൂക്കവുമുള്ള മാംസഭുക്കുകളാണിവര്‍. മനുഷ്യനോട് ഒട്ടും ഇണങ്ങുന്ന പ്രകൃതവുമല്ല.
മൊറോക്കോ, അള്‍ജീരിയ, ഈജിപ്ത് അറേബ്യന്‍ പെനിന്‍സുല എന്നിവിടങ്ങളിലാണ് ഫെലിസ് മര്‍ഗരീത്ത എന്ന മണല്‍പ്പൂച്ചകൾ പൊതുവെ കണ്ടുവരുന്നത്