യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നാളെ രാവിലെ വരെ മഴ മുന്നറിയിപ്പ്

rain uae
rain uae

യുഎഇയുടെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും കനത്ത മഴ പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു

യുഎഇയുടെ ചില ഭാഗങ്ങളില്‍ ഈ ആഴ്ച മൂടിക്കെട്ടിയ ആകാശത്തിനും മഴയുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്ന് പ്രവചനം. യുഎഇയുടെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും കനത്ത മഴ പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

അബുദാബിയുടെ ചില ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രിയോടെ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലും മഴ പെയ്യും. അതിനു ശേഷം റാസല്‍ഖൈമയിലേക്ക് മേഖങ്ങള്‍ നീങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച രാത്രി മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മേഘങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും തീരങ്ങളിലേക്കും ദ്വീപുകളിലേക്കും നീങ്ങുകയും ചെയ്യും. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാഴാഴ്ച ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കി. 

Tags