യുഎഇയില്‍ ചിലയിടങ്ങളില്‍ മഴ ; വരും ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യത

rain uae
rain uae

രാജ്യത്ത് വേനല്‍ക്കാലം അവസാനിക്കാനിരിക്കേ ചില ഭാഗങ്ങളില്‍ ബുധനാഴ്ച മഴ ലഭിച്ചു. അബുദാബിയിലും റാസല്‍ഖൈമയിലും ചില ഭാഗങ്ങളിലാണ് മഴ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നേരത്തെ കാലാവസ്ഥ വകുപ്പ് ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് മഴയും മണിക്കൂറില്‍ 40 കി. മീറ്റര്‍ വേഗതയില്‍ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതേസമയം ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ താപനില 49.6 ഡിഗ്രിയാണ്.
വരും ദിവസങ്ങളില്‍ രാജ്യത്തെ പല ഭാഗങ്ങളിലും ശക്തമായ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

Tags