യുഎഇയില്‍ മഴ തുടരുന്നു

google news
rain

മഴയെ തുടര്‍ന്ന് താപനില കുറഞ്ഞ രാജ്യത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ രാജ്യത്തെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
മിക്ക പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
 

Tags