ഒമാനില്‍ മഴ തുടരുന്നു ; ഒഴുക്കില്‍പ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി

google news
oman rain

ഒമാനില്‍ ശക്തമായ മഴ തുടരുന്നു. വാദികള്‍ നിറഞ്ഞൊഴുകി. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ മൂന്നു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.  ഇന്നലെ ഉച്ചയോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെടുന്നത്. ഇവര്‍ക്കായുള്ള തിരച്ചിലിനിടെ മൂന്നു കുട്ടികളേയും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ തുടരുകയാണ്. ഇന്നലെ പ്രദേശത്ത് മഴ ലഭിച്ചു.സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
 

Tags