ക​ന​ത്ത മ​ഴ : വാ​ദി ദ​ർ​ബാ​ത്തി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ൾ​ക്ക്​ വി​ല​ക്ക്​
 Wadi Darbat

മ​സ്ക​ത്ത്​: ക​ന​ത്ത മ​ഴ​യും വാ​ദി​ക​ൾ കു​ത്തി​യൊ​ഴു​കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ധി​കൃ​ത​ർ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സലാലയിലെ വാ​ദി ദ​ർ​ബാ​ത്തി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ൾ​ക്ക്​ വി​ല​ക്ക്​ ഏ​ർ​​പ്പെ​ടു​ത്തി. വാ​ദി ദ​ർ​ബാ​ത്ത്​ പാ​ർ​ക്ക്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഖ​രീ​ഫ്​ സീ​സ​ൺ ആ​യ​തി​നാ​ൽ ഇ​വി​ടേ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ധാ​രാ​ള​മാ​യി എ​ത്തി​യി​രു​ന്നു. മ​ഴ​യി​ൽ വാ​ദി​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ത്തി​യൊ​ഴു​കു​ന്ന​തി​നാ​ൽ ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ്​ വി​ല​ക്ക്.

സ​ഞ്ചാ​രി​ക​ളി​ൽ മ​റ്റ്​ ജി.​സി.​സി​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​മു​ണ്ട്. വാ​ദി​ക​ളു​ടെ സ്വ​ഭാ​വം അ​റി​യാ​തെ ഇ​ത്ത​രം ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട്​ സ​ഹ​ക​രി​ക്ക​​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​ഭ്യ​ർ​ഥി​ച്ചു. 
 

Share this story