റഹീം മോചനം; കേസ് ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും

abdu raheem
abdu raheem

ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് കോടതി കേസ് പരിഗണിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു

സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്?ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള അടുത്ത കോടതി സിറ്റിങ് തീയതി അറിയിച്ചു. ഫെബ്രുവരി 2 നാണ് ഇനി കേസ്  പരിഗണിക്കുക. 

ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് കോടതി കേസ് പരിഗണിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഡിവിഷന്‍ ബഞ്ച് ആണ് കേസ് പരിഗണിക്കുക. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടിന് റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓണ്‍ലൈന്‍ സിറ്റിംഗില്‍ ജയിലില്‍ നിന്ന് റഹീമും ഹാജരായിരുന്നു.

Tags