കുവൈറ്റില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; 25 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

google news
suspended

കുവൈറ്റില്‍ വിവാദമായി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. ഹയര്‍സെക്കന്ററി വിഭാഗത്തിലെ ഗ്രേഡ് 12 ഇസ്ലാമിക് സ്റ്റഡീസ് ചോദ്യപേപ്പറാണ് ചോര്‍ന്നത്. പരീക്ഷാ ചോദ്യപ്പേപ്പറും ഉത്തരക്കടലാസും ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും അത് ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി ആദില്‍ അല്‍ അദ് വാനി, ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിനു കീഴിലെ പരീക്ഷാ പേപ്പര്‍ അച്ചടി ചുമതലയുള്ള സ്ഥാപനത്തിലെ 25 ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇതാദ്യമായാണ് പീരക്ഷാ പേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ ഇത്ര ശക്തമായ നടപടി കുവൈറ്റില്‍ ഉണ്ടാകുന്നത്.

Tags