ഖത്തറിലെ ട്രാഫിക് പിഴയിളവ് നവംബര്‍ 30 വരെ

qatar
qatar

50 ശതമാനം ഇളവോടെ ട്രാഫിക് പിഴ അടക്കാനുള്ള അവസരമാണ് ഇതോടെ അവസാനിക്കുന്നത്.

ഗതാഗത ലംഘനത്തിനുള്ള പിഴ ഇളവ് പരിപാടി ഉടന്‍ അവസാനിക്കാനിരിക്കെ, പിഴ കുടിശ്ശികകള്‍ എത്രയും വേഗം അടച്ചുതീര്‍ക്കാന്‍ പൗരന്മാരെയും താമസക്കാരെയും സന്ദര്‍ശകരെയും ഓര്‍മപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ്. 

2024 ജൂണ്‍ 1-ന് ആരംഭിച്ച 50 ശതമാനം പിഴയിളവ്, ഓഗസ്റ്റ് 31ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും സമയപരിധി മൂന്ന് മാസത്തേക്കു കൂടി നീട്ടി നല്‍കിയിരുന്നു. ഇതാണ് നവംബര്‍ 30 ഓടെ അവസാനിക്കുന്നത്.

50 ശതമാനം ഇളവോടെ ട്രാഫിക് പിഴ അടക്കാനുള്ള അവസരമാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കാണ് പിഴയിളവ് ലഭിക്കുക. നിലവിലെ അവസരം ഉപയോഗപ്പെടുത്തി ആകെ പിഴയുടെ പകുതി തുക മാത്രം അടച്ച് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാം.
ഡിസംബര്‍ ഒന്നു മുതല്‍ പിഴത്തുകയും കുടിശ്ശികയും മുഴുവനായും അടയ്‌ക്കേണ്ടിവരും. മെക്കാനിക്കല്‍ വാഹനങ്ങള്‍ ഖത്തറില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്ന് പെര്‍മിറ്റ് വാങ്ങിയിരിക്കണമെന്ന നിയമവും അതു മുതല്‍ നടപ്പില്‍ വരും. വാഹനത്തിന് ഏതെങ്കിലും തരത്തിലുള്ള ഗതാഗത ലംഘനങ്ങള്‍ ഉണ്ടാകരുത്.
 

Tags