ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എ ഐ സേവനം സംബന്ധിച്ച് മാര്‍ഗരേഖയുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
Sep 6, 2024, 15:01 IST
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനം സംബന്ധിച്ച് മാര്‍ഗ രേഖയുമായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. ഖത്തറിന്റെ മൂന്നാം സാമ്പത്തിക സ്ട്രാറ്റജിയുടേയും ഫിന്‍ടെക് സ്ട്രാറ്റജിയുടേയും ഭാഗമായാണ് നൂതന സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം സംബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയത്.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാം. ഏതെല്ലാം മേഖലകളില്‍ എഐ ഉപയോഗപ്പെടുത്താമെന്ന് മാര്‍ഗ്ഗ രേഖ വ്യക്തമാക്കുന്നു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.