ഖത്തറില്‍ പരിസ്ഥിതി നിയമലംഘകര്‍ക്കെതിരെ നടപടിയുമായി മന്ത്രാലയം
Mon, 9 May 2022

ഖത്തറില്‍ പരിസ്ഥിതി, പൊതു ശുചിത്വ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ചാണ് നിയമലംഘകര്‍ക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങുന്നത്. നമ്മുടെ ബീച്ചുകളും പരിസ്ഥിതിയും വൃത്തിയായി പരിപാലിക്കേണ്ട ചുമതല നമ്മുടേതാണെന്നും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
പൊതുശുചിത്വ നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ഗ്രില്ലിങ്ങിനായി കരിപോലെയുള്ള വസ്തുക്കള്‍ നേരിട്ട് മണലുകളില്‍ നിക്ഷേപിക്കരുതെന്നും ഉപയോഗം കഴിഞ്ഞാല്‍ അതിനായി സ്ഥാപിച്ച കണ്ടെയ്നറുകളില്‍ നിക്ഷേപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.