ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണ്‍ അടുത്ത മാസം രണ്ടിന് അവസാനിക്കും
qatar students mask

ഖത്തറില്‍ ശൈത്യകാല ക്യാമ്പി ങ് സീസണ്‍ അടുത്ത മാസം രണ്ടിന് അവസാനിക്കുമെന്ന് പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.പെരുന്നാള്‍ പ്രമാണിച്ച്‌ ടെന്റുകള്‍ നീക്കം ചെയ്യാന്‍ 12 ദിവസത്തെ ഗ്രേസ് പിരീഡും അനുവദിച്ചിട്ടുണ്ട്.

തണുപ്പ് മാറി, കാലാവസഥ ചൂടിലേക്ക് നീങ്ങുന്നതിനിടെയാണ് കാമ്ബിങ് സീസണിനും സമാപനമാവുന്നത്. 12 ദിവസത്തിനുള്ളില്‍ കാമ്ബ് ഒരുക്കുന്നതിനായി ഉപയോഗിച്ച വസ്തുക്കളും ഉപകരണങ്ങളുമെല്ലാം നീക്കം ചെയ്യണമെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.മേയ് 14നുള്ളില്‍ എല്ലാം നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്. പെരുന്നാള്‍ അവധി കൂടി ആഘോഷിച്ച്‌ കാമ്പിങ്ങിന് സമാപനം കുറിക്കാനാണ് നിര്‍ദേശം.

Share this story