ഖത്തര്‍ റെഡ് ക്രസന്റ് ; 18 രാജ്യങ്ങളില്‍ ഭക്ഷ്യ വിതരണം

google news
qatar

റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷം പേരിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിച്ച് ഖത്തര്‍ റെഡ് ക്രസന്റ്. റംദാനില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഖത്തര്‍ റെഡ് ക്രസന്റിന്റെ നിലക്കാത്ത സഹായം.
18 രാജ്യങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ അവിടങ്ങളിലെ പ്രാദേശിക ഭക്ഷണമാണ് ഇഫ്താര്‍ വിതരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലബനാനില്‍ ദരിദ്രരും അഗതികളുമായ കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 2668 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. മൈദ, അരി, പഞ്ചസാര, സസ്യ എണ്ണ, ഈന്തപ്പഴം തുടങ്ങി 66.5 കിലോഗ്രാം ഭക്ഷ്യ വസ്തുക്കളടങ്ങിയ വലിയ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.
 

Tags