പ്രവാസികള്‍ക്ക് ജീവിക്കാന്‍ മിഡില്‍ ഈസ്റ്റിലെ സുരക്ഷിത രാജ്യം ഖത്തര്‍
കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനവും ഖത്തറിന് ആണ്
പ്രവാസികള്‍ക്ക് ജീവിക്കാന്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യമെന്ന മുന്‍നിര സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഖത്തര്‍. ഇതേ സ്ഥാനം ആഗോള തലത്തിലും ഖത്തറിന് സ്വന്തമാണ്.
കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനവും ഖത്തറിന് ആണ് ,16.0 ആണ് സ്‌കോര്‍. അടുത്തിടെ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് മിഡില്‍ ഈസ്റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുന്‍നിരയില്‍ ഖത്തര്‍ ഇടം നേടിയിരിക്കുന്നത്.128 രാജ്യങ്ങളാണ് മൊത്തം പട്ടികയിലുണ്ടായിരുന്നത്.
ആഗോള സമാധാന സൂചിക വിലയിരുത്തിയാണ് രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിരത, കലാപ സാധ്യത, കുറ്റകൃത്യ നിരക്ക്, പ്രകൃതി ദുരന്ത സാധ്യത എന്നീ ഘടകങ്ങള്‍ പരിശോധിച്ചത്. പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയവയില്‍ യൂറോപ്പിന് പുറത്തുള്ള ഏക രാജ്യം ഖത്തര്‍ മാത്രമാണ് . 13ാം സ്ഥാനത്ത് ബഹ്റൈന്‍, 15ാം സ്ഥാനത്ത് കുവൈറ്റ് , 24ാമത് ഒമാന്, 30ാമത് യുഎഇ, 54ാമത് സൗദി എന്നിങ്ങനെയാണ് ജിസിസിയിലെ മറ്റ് രാജ്യങ്ങളുടെ റാങ്കിങ്ങ്.