വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

google news
electric1

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമാണിത്.

കുവൈത്തില്‍ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന സൂചികയാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി രേഖപ്പെടുത്തിയത്. നിലവിലെ വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് ഇന്റര്‍കണക്ഷന്‍ സഹായം സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ജലവൈദ്യുതി മന്ത്രാലയം. വേനല്‍ കാലത്ത് രാജ്യത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടല്‍ പതിവാണ്.

Tags