ആകാശത്ത് വൈഫൈ സേവനം നല്‍കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്

qatar bahrain

ഇനി ഉറ്റവരോട് സംസാരിക്കാനും അവരുമായി ചാറ്റ് ചെയ്യാനും വിമാനം ഇറങ്ങുന്നതു വരെ കാത്തുനില്‍ക്കേണ്ടിവരില്ല. വിമാനം പറന്നുകൊണ്ടിരിക്കെ തന്നെ ഇന്റര്‍നെറ്റിലൂടെ യാത്രക്കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ അവസരമൊരുക്കുകയാണ് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ്.
തങ്ങളുടെ വിമാനങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ ലിങ്കുമായി കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനി. ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ മൂന്ന് ബോയിംഗ് 777300 വിമാനങ്ങളില്‍ ഹൈസ്പീഡ്, ലോലേറ്റന്‍സി വൈഫൈ ലഭ്യമാക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ അറിയിച്ചു.
 

Tags