സമയ നിഷ്ഠ പാലിക്കുന്ന എയര്‍ലൈനുകളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേയ്സ്

qatar bahrain
qatar bahrain

ആഗോള തലത്തില്‍ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന എയര്‍ലൈനുകളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേയ്സ്. ഏവിയേഷന്‍ അനിലിറ്റിക്സ് കമ്പനിയായ സിറിയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023 ല്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ സമയ ബന്ധിതമായി സര്‍വീസ് നടത്തുനന വിമാന കമ്പനികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഖത്തര്‍ എയര്‍വേയ്സ്.
കൃത്യ സമയത്ത് പുറപ്പെടുന്നതില്‍ 84.07 ശതമാനവും എത്തിച്ചേരുന്നതില്‍ 86.4 ശതമാനവുമാണ് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രകടനം. 
ഒന്നാം സ്ഥാനത്ത് കൊളമ്പിയന്‍ വിമാന കമ്പനിയും രണ്ടാം സ്ഥാനത്ത് ബ്രസീല്‍ വിമാന കമ്പനിയുമാണുള്ളത്.
ഖത്തര്‍ എയര്‍വേയ്സില്‍ മാര്‍ച്ച് 31ന് അവസാനിച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 40 ദശലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്തത്.
 

Tags