സ്‌കൂള്‍ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചാല്‍ ശിക്ഷ
Sep 3, 2024, 15:13 IST
സ്‌കൂള്‍ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും യുഎഇ. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യതാ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ നിയമ വിദഗ്ധര്‍ വ്യക്തമാക്കിയത്.
അനുമതിയില്ലാതെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ എടുക്കുകയും പങ്കിടുകയും ചെയ്യരുതെന്ന് വിദ്യാര്‍ത്ഥികളെ പറഞ്ഞു മനസിലാക്കണമെന്ന് രക്ഷിതാക്കളോടും സ്‌കൂള്‍ അധികൃതരോടും ആവശ്യപ്പെട്ടു.
സിം കാര്‍ഡുള്ള മൊബൈല്‍ ഫോണുകളും ടാബുകളും സ്‌കൂളിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ട്.