വേശ്യാവൃത്തി; വിവിധ ഗവർണറേറ്റുകളിൽ നിന്ന് 24 പേര്‍ അറസ്റ്റില്‍

google news
arrest1

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് തുടരുന്ന പരിശോധനകളില്‍ 24 പേര്‍ അറസ്റ്റിലായി. വേശ്യവൃത്തിയിലേര്‍പ്പെടുകയും പൊതുധാര്‍മ്മികത ലംഘിക്കുകയും ചെയ്തതിനാണ് ഇവരെ പിടികൂടിയത്. 

രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ഇവരെ പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Tags