ഫിഫ ഖത്തർ ലോകകപ്പിന്റെ ഭാഗമായി നടക്കുന്ന പ്രമോഷനൽ ടൂറിന് മികച്ച സ്വീകരണം
s,mskl

ദോഹ: ഫിഫ ഖത്തർ ലോകകപ്പിന്റെ ഭാഗമായി സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായി നടക്കുന്ന പ്രമോഷനൽ ടൂറിനു മികച്ച സ്വീകരണം.ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണു ടൂർ നടത്തുന്നത്.റിയാദിലെ അൽ നഖീൽ മാൾ, ജിദ്ദയിലെ മാൾ ഓഫ് അറേബ്യ, ദുബായിലെ മാൾ ഓഫ് ദ എമിറേറ്റ്‌സ് എന്നിവിടങ്ങളിലാണു ടൂർ നടക്കുന്നത്. സൗദിയിലെയും ദുബായിലേയും മാളുകളിലെ പവിലിയനിലേക്കു ലോകകപ്പിനെ കുറിച്ചറിയാൻ നൂറു കണക്കിന് ആളുകളാണ് എത്തുന്നത്. ടിക്കറ്റ് എടുത്തവരിൽ കൂടുതലും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ്.

ടിക്കറ്റ് ഉടമകൾക്ക് എങ്ങനെയാണ് ഹയാ കാർഡുകൾ ലഭിക്കുക, താമസ സൗകര്യങ്ങൾ ബുക്ക് ചെയ്യുന്നതെങ്ങനെ, സ്റ്റേഡിയങ്ങളിലേക്ക് എങ്ങനെ എത്താം, ലോകകപ്പിനിടെ വിനോദ, സാംസ്‌കാരിക കാഴ്ചകൾ എന്തൊക്കെ എന്നിങ്ങനെയുള്ള വിവരങ്ങൾ ലഭിക്കും.  എല്ലാ വിവരങ്ങളും എല്ലാ വിഭാഗം ആരാധകർക്കുമായി പങ്കുവയ്ക്കുകയാണ് ടൂറിന്റെ ലക്ഷ്യം.
 

Share this story