യുഎഇയിലെ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ പദ്ധതി വിജയത്തിലേക്ക്

google news
UAE
യുഎഇയിലെ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ പദ്ധതി വിജയമായി. ഈ വര്‍ഷം ആദ്യ പാദം പിന്നിട്ടപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലിക്ക് ചേര്‍ന്ന സ്വദേശികളുടെ എണ്ണം 66000 കവിഞ്ഞു.
16000 സ്വകാര്യ കമ്പനികളിലായാണ് ഇത്രയും സ്വദേശികള്‍ ജോലി ചെയ്തുവരുന്നത്. ഈ വര്‍ഷം മാത്രം 10500 സ്വദേശികളാണ് പുതിയതായി ജോലിക്ക് കയറിയത്. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അനുപാതത്തില്‍ ഈ വര്‍ഷം 12 ശതമാനം വര്‍ധനയുണ്ട്.
50 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികള്‍ വര്‍ഷത്തില്‍ രണ്ടു ശതമാനം സ്വദേശിവല്‍ക്കരണം നടത്തണമെന്നാണ് നിയമം.
 

Tags