ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂള്‍ ബസ് അപകടം ; അഞ്ചു പേര്‍ക്ക് പരുക്ക്

google news
accident
സ്വകാര്യ സ്‌കൂള്‍ ബസ് അപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികളടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ഷാര്‍ജയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെയുമെടുത്ത് സ്‌കൂളിലേക്ക് വരികയായിരുന്ന ബസ് പെട്ടെന്ന് തിരിച്ചതോടെ നിയന്ത്രണം വിട്ട് നടപ്പാതയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 
നിസ്സാര പരുക്കേറ്റ വിദ്യാര്‍ത്ഥികളേയും രണ്ട് സൂപ്പര്‍വൈസര്‍മാരേയും ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷനല്‍കി വിട്ടയച്ചു. ബസ് ഡ്രൈവര്‍മാര്‍ ഗതാഗത നിയമം പാലിച്ചും അതീവ സുരക്ഷിതമായും വാഹനമോടിക്കണമെന്ന് ഷാര്‍ജ പൊലീസ് അഭ്യര്‍ത്ഥിച്ചു.
 

Tags