ബഹ്റൈനില്‍ ദേശീയ ദിനാഘോഷത്തിന് ഒരുക്കം തുടങ്ങി
Nov 26, 2024, 15:24 IST
ഡിസംബര്‍ 16നാണ് ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിക്കുന്നത്
ബഹ്റൈന്‍ ദേശീയ ദിനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വിപണിയില്‍ ബഹ്റൈന്‍ പതാകയുടെ വര്‍ണ്ണങ്ങളിലുള്ള തുണിത്തരങ്ങളും പതാകകളും വില്‍പ്പനയ്ക്കെത്തി. രാജ്യ തലസ്ഥാനത്തെ പ്രധാന സൂഖുകളില്‍ എല്ലാം ചുവപ്പും വെള്ളയിലുമുള്ള നിരവധി തുണിത്തരങ്ങളാണ് വില്‍പ്പനയ്ക്കായി പ്രദര്‍ശനത്തിന് വച്ചിട്ടുള്ളത്.
ഡിസംബര്‍ 16നാണ് ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അണിയാനുള്ള വസ്ത്രങ്ങളും തൊപ്പിയും അടക്കം വിപണിയില്‍ തയ്യാറാണ്.
പല ഭാഗത്തും കൊടി തോരണങ്ങളും കാണാം.