പ്രവാസി തൊഴിലാളികളുടെ ബുക്കിംഗ് ഇ – സർവീസ് ആരംഭിച്ചു ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

google news
beharin
ദേശീയ പോർട്ടൽ വഴി ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ആരംഭിക്കുന്നതായാണ്

ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രവാസി തൊഴിലാളികളുടെ ബുക്കിംഗ് ഇ-സർവീസ് ആരംഭിച്ചുവെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മെഡിക്കൽ കമ്മീഷൻ മേധാവി അറിയിച്ചു.

ദേശീയ പോർട്ടൽ വഴി ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ആരംഭിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ കമ്മീഷൻ മേധാവി ഡോ. ഐഷ അഹമ്മദ് ഹുസൈൻ അറിയിച്ചത്.

ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഒഴിവാക്കുക, പൗരന്മാർക്കും പ്രവാസികൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക, രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും സമഗ്രമായ ഒരു ഡാറ്റാബേസ് ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

സ്ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കാനും, ബുക്ക് ചെയ്യാനും, അപ്പോയിന്റ്മെന്റ് മാറ്റാനും, മെഡിക്കൽ പരിശോധനയുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും ഫലങ്ങൾ പ്രിന്റ് ചെയ്യുവാനും ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താ൦.

ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആരോഗ്യ പ്രൊഫഷനുകളും സേവനങ്ങളും നിയന്ത്രിക്കുന്നതിനുള്ള ദേശീയ അതോറിറ്റി എന്നീ മന്ത്രാലയങ്ങളുടെ കൂട്ടായ മികച്ച പ്രവർത്തനങ്ങളേയും മെഡിക്കൽ മേധാവി പ്രശംസിച്ചു.

Tags