ബാപ്‌സ് ഹിന്ദു മന്ദിര്‍ ഫെബ്രുവരി 14ന് മോദി ഉദ്ഘാടനം ചെയ്യും

temple
temple

മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടേയും മാതൃകയായ അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഫെബ്രുവരി 14ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരാമ്പരാഗത ക്ഷേത്രമാണിത്. 
അക്ഷര്‍ധാം മാതൃകയിലാണ് നിര്‍മ്മാണം. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഉദ്ഘാടന ദിവസം രാവിലെ വിഗ്രഹ പ്രതിഷ്ഠയും വൈകീട്ട് സമര്‍പ്പണ ചടങ്ങുമായിരിക്കും. മഹന്ത് സ്വാമി മഹാരാജ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും ഉദ്ഘാടന ദിനത്തില്‍ പ്രവേശനം. ക്ഷേത്രത്തിലേക്ക് പൊതു ജന പ്രവേശനം 18 മുതലായിരിക്കും.
 

Tags