ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷമാക്കി ജനങ്ങള്‍
Apr 2, 2025, 14:39 IST


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പങ്കാളികളായും ഒത്തുകൂടലുകളും യാത്രകളും സംഘടിപ്പിച്ചുമാണ് അവധി ദിനങ്ങള്‍ സജീവമാക്കുന്നത്.
പെരുന്നാള്‍ അവധി ആഘോഷമാക്കി ഖത്തറിലെ സ്വദേശി, പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പങ്കാളികളായും ഒത്തുകൂടലുകളും യാത്രകളും സംഘടിപ്പിച്ചുമാണ് അവധി ദിനങ്ങള്‍ സജീവമാക്കുന്നത്.
ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കാത്തറ, ഓള്‍ഡ് പോര്‍ട്ട്, അല്‍ വക്ര ഓള്‍ഡ്‌സൂഖ്, അല്‍ ബിദ പാര്‍ക്ക് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെ ആഘോഷ പരിപാടികളില്‍ വലിയ ജനതിരക്കാണ്. കത്താറയിലും അല്‍ വക്ര സൂഖിലും കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന വെടിക്കെട്ട് പ്രദര്‍ശനത്തിന് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.