ഹജ്ജ് നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ പിഴ ചുമത്താന്‍ തുടങ്ങി

hajj

ഹജ്ജ് നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ നേരത്തേ പ്രഖ്യാപിച്ച പിഴകള്‍ ചുമത്താന്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ പിടിക്കപ്പെടുന്ന സൗദി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും 10,000 റിയാലാണ് പിഴ ചുമത്തുന്നത്. ഇത് ജൂണ്‍ 20 അഥവാ ദുല്‍ ഹിജ്ജ 14 വരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിശുദ്ധ നഗരഹമായ മക്ക, സെന്‍ട്രല്‍ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍, റുസൈഫയിലെ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ചുമത്തുന്നത്.

Tags